Header Ads

  • Breaking News

    23കാരനായ യുവാവിനൊപ്പം രണ്ട് വീട്ടമ്മമാര്‍ ഒളിച്ചോടി: പരീക്ഷ എഴുതാനെത്തിയതെന്ന പേരിൽ ലോഡ്ജിൽ താമസം



    തിരുവനന്തപുരം : 

    23കാരനായ യുവാവിനൊപ്പം രണ്ട് വീട്ടമ്മമാര്‍ ഒളിച്ചോടി. വിഴിഞ്ഞം, പൊഴിയൂര്‍ സ്വദേശിയായ ടിറ്റോയെക്കൊപ്പമാണ് വിവാഹിതരായ രണ്ടു സ്ത്രീകള്‍ ഒളിച്ചോടിയത്. ചൊവ്വര, മുക്കോല സ്വദേശികളായ വീട്ടമ്മമാരെയും യുവാവിനെയും ഹരിപ്പാട്ടെ ലോഡ്ജില്‍ നിന്നും പോലീസ് പിടികൂടി.

    ഫേസ്ബുക്ക് വഴിയാണ് ഇരുവരും യുവാവിനെ പരിചയപ്പെട്ടത്. ഒളിച്ചോടിയതിൽ ഒരു സ്ത്രീ നാലും രണ്ടര വയസും പ്രായമുള്ള കുട്ടികളുടെ അമ്മയാണ്. ഇവർക്ക് നഗരത്തിലെ ഒരു വസ്ത്ര വ്യാപാര വ്യാപാരശാലയിൽ ജോലിയുമുണ്ട്.,

    ടിറ്റോയ്ക്കൊപ്പം ഒളിച്ചോടിയ മറ്റൊരു സ്ത്രീ മൂന്നര വയസ്സുള്ള കുട്ടിയുടെ അമ്മയാണ്. ഇവര്‍ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. പരീക്ഷ എഴുതാനെത്തിയതാണെന്നായിരുന്നു ഹരിപ്പാട്ടെ ലോഡ്ജില്‍ മുറിയെടുക്കുമ്പോള്‍ പറഞ്ഞത്. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് വിഴിഞ്ഞം പൊലീസ് ഇവരെ കണ്ടെത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad