തലശേരി നഗരമധ്യത്തിൽ 19 കാരന് കുത്തേറ്റു
തലശ്ശേരി:
തലശേരി നഗരമധ്യത്തിൽ 19 കാരന് കുത്തേറ്റു. അർദ്ധരാത്രിയിൽ നെഞ്ചിന് കുത്തേറ്റ അന്യദേശ തൊഴിലാളി ഗുഡ് റോഡിൽ ഷറാറ ക്വാർട്ടേഴ്സിൽ ഇർഷാദിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പൈപ്പിൽനിന്നും വെള്ളം എടുക്കുന്നത് സംബന്ധിച്ച തർക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിന് കുത്തേറ്റ് ചോരയൊലിച്ച് കിടക്കുന്നനിലയിലായിരുന്നു ഇർഷാദ്. ടൗൺ പോലീസ് എത്തിയാണ് ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സ്ഥിതി ഗുരുതരമായതിനാൽ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. അന്യദേശ തൊഴിലാളികളായ നാല് പേർ ചേർന്നാണ് കൃത്യം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നതെന്നും അതിൽ മൂന്നു പേരെ കണ്ടെത്തിയതായും തലശ്ശേരി പോലീസ് അറിയിച്ചു.
ليست هناك تعليقات
إرسال تعليق