12 കോടിയുടെ ഓണം ബമ്ബര്‍ അടിച്ചത് തനിക്കെന്ന് ദുബൈയിലെ ഹോട്ടല്‍ ജീവനക്കാരന്
ദുബൈ:
കേരള സര്‍ക്കാറിന്‍െറ 12 കോടിയുടെ ഒാണം ബമ്ബര്‍ അടിച്ചത് തനിക്കാണെന്ന് ദുബൈയിലെ ഹോട്ടല്‍ ജീവനക്കാരനായ സൈതലവി. നാട്ടിലുള്ള സുഹൃത്ത് മുഖേനയാണ് ടിക്കറ്റെടുത്തതെന്നും വയനാട് പനമരം സ്വദേശിയായ സൈതലവി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
ദുബൈ അബൂഹയിലെ ഹോട്ടലില്‍ പൊറോട്ട അടിക്കുന്ന ജോലിയാണ് സൈതലവിക്ക്.
നാട്ടിലുള്ള സുഹൃത്ത് അഹ്മദ് വഴി കോഴിക്കോട്ടുനിന്നാണ് ടിക്കറ്റെടുത്തത്. ഇതിന് ശേഷം ടിക്കറ്റിെന്റ ചിത്രം അദ്ദേഹം ഫോണില്‍ അയച്ച് തന്നു. ടിക്കറ്റ് ഉടന്‍ കുടുംബത്തിന് കൈമാറുമെന്നാണ് പ്രതീക്ഷ.
മിക്ക ദിവസങ്ങളിലും ഇത്തരത്തില്‍ ടിക്കറ്റ് എടുക്കാറുണ്ട്. ശേഷം വാട്സാപ്പ് വഴി അയക്കുകയാണ് ചെയ്യുന്നത്. ഒരുതവണ 10 ലക്ഷം രൂപ കിട്ടിയിരുന്നു. പണം കൈയിലെത്തിയാല്‍ വീടുവെക്കണമെന്നാണ് ആഗ്രഹം.
നിലവില്‍ താമസം വാടക വീട്ടിലാണ്. കടംവീട്ടിയ ശേഷം ബാക്കി തുക ബാങ്കില്‍ ഇടുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 11 വര്‍ഷത്തോളമായി ഗള്‍ഫിലാണ്.
ليست هناك تعليقات
إرسال تعليق