Header Ads

  • Breaking News

    പാനൂർ: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 54-കാരൻ അറസ്റ്റിൽ

     


    പാനൂർ

    അഞ്ചുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കുന്നോത്തുപറമ്പിലെ കുണ്ടംചാലിൽ നാണു (54) വിനെയാണ് രക്ഷിതാക്കളുടെ പരാതിയിൽ പാനൂർ സി.ഐ. എം.പി. ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.

    വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി തരാമെന്ന് പ്രലോഭിപ്പിച്ച് ആൾപ്പാർപ്പില്ലാത്ത വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ശരീരത്തിലെ മുറിവുകൾ കണ്ട് സംശയം തോന്നിയ രക്ഷിതാക്കൾ കുട്ടിയോട് അന്വേഷിച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad