Header Ads

  • Breaking News

    BREAKING NEWSകടയിലേക്ക് പോയ 17കാരിയെ കാണാതായി,അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

     


    കാസർഗോഡ്:

    ഉപ്പളയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ 17കാരിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഉപ്പള ഹിദായത്ത് ബസാര്‍ തമാം ഫര്‍ണിച്ചര്‍ ഷോപ്പിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണാടക ഷിമോഗ സ്വദേശിനി കേഷ്മയുടെ മകള്‍ സാനിയയെയാണ് കാണാതായത്.

    ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ പാല്‍ വാങ്ങാനായി വീട്ടില്‍ നിന്ന് കടയിലേക്ക് പോയ സാനിയയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

    അതേസമയം, പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി നടന്നുപോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്.

    കാസര്‍കോട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായര്‍ സ്ഥലം സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ ആരാഞ്ഞു. എന്തെങ്കിലും വിവരം അറിയുന്നവര്‍ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു. മാത്രമല്ല മഞ്ചേശ്വരം പോലീസ് നാട്ടുകാരുടെ സഹായവും തേടിയിട്ടുണ്ട്. ഫോണ്‍: 9497947263, 9497928800

    ليست هناك تعليقات

    Post Top Ad

    Post Bottom Ad