പ്രമുഖ കോൺഗ്രസ് വനിതാ നേതാവ് പാർട്ടി വിട്ടു
പ്രമുഖ കോൺഗ്രസ് വനിതാ നേതാവ് സുഷ്മിത ദേവ് പാർട്ടി വിട്ടു. ‘പൊതുസേവനത്തിൽ ഇനി പുതിയ അധ്യായം ആരംഭിക്കുന്നു’വെന്ന് അറിയിച്ചാണ് രാജി. രാജിക്കത്ത് പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി.
‘നീണ്ട മൂന്നു പതിറ്റാണ്ട് കോൺഗ്രസിനൊപ്പം പ്രവർത്തിച്ചത് ഞാൻ വിലപ്പെട്ടതായി കണക്കാക്കുന്നു. അവസരം നൽകിയതിന് പാർട്ടിക്കും നേതാക്കൾക്കും അണികൾക്കും നന്ദി’- സുഷ്മിത കത്തിൽ കുറിച്ചു.
ഡൽഹിയിൽ ഒമ്പതുവയസ്സുകാരി ക്രൂരബലാത്സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ മാതാപിതാക്കളുടെ ചിത്രം പങ്കുവെച്ചതിന് ട്വിറ്റർ അക്കൗണ്ട് തടയപ്പെട്ടവരിൽ ഒരാളായിരുന്നു സുഷ്മിത ദേവ്.
ليست هناك تعليقات
إرسال تعليق