Header Ads

  • Breaking News

    ഇഷാൻ പണ്ടിത ജംഷെഡ്പൂരിലേക്ക്


     

    ഇന്ത്യൻ യുവ സ്ട്രൈക്കർ ഇഷാൻ പണ്ടിത എഫ് സി ഗോവ വിട്ട് ജംഷെഡ്പൂരിലേക്ക് കൂടുമാറുന്നു.താരം ജംഷെഡ്പൂരുമായി കരാറിൽ എത്തിയതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.60 L ട്രാൻസ്ഫർ ഫീ മുടക്കിയാണ് സൂപ്പർ താരത്തെ ജംഷെഡ്പൂർ കൂടാരത്തിലെത്തിച്ചത്.


    സ്പെയിനില്‍ കളിച്ചിരുന്ന ഇഷാന്‍ കഴിഞ്ഞ സീസണിലാണ് ഐ. എസ്.എല്ലിലേക്കെത്തുന്നത്.ലീഗിൽ എഫ് സി ഗോവക്കായി 131 മിനിറ്റ് മാത്രം ഗ്രൗണ്ടില്‍ ചെലവഴിച്ച് നാല് ​ഗോളുകള്‍ നേടിയ 23 കാരൻ സൂപ്പര്‍ സബ് എന്ന വിശേഷണം നേടിയെടുത്തിരുന്നു.ഈ പ്രകടനത്തോടെ ഇഷാന് ഇന്ത്യന്‍ ദേശീയ ടീമിലേക്കും വിളിയെത്തിയിരുന്നു. ഇതിനുപിന്നാലെ ഇഷാന്‍ ​ഗോവയുമായി കരാര്‍ പുതുക്കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാലിപ്പോള്‍ താരം അപ്രതീക്ഷിതമായി ഗോവ വിട്ട് ജംഷെഡ്പൂരിലേക്ക് ചെക്കേറുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad