Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

    ജില്ലയില്‍ വ്യാഴാഴ്ച (ആഗസ്ത് 26) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. മാപ്പിള എല്‍ പി സ്‌കൂള്‍ പുതിയതെരു,
    ശാന്തിപുരം ക്ഷീരോല്‍പാദക സഹകരണ സംഘം ഹാള്‍, ദേശസേവ യു പി സ്‌കൂള്‍ കണ്ണാടിപ്പറമ്പ്, കോവുപ്പാട് ഭാവന ക്ലബ്്, അഴീക്കോട് സിഎച്ച്‌സി, കീഴത്തൂര്‍ യു പി സ്‌കൂള്‍ മൈലുള്ളി മൊട്ട, കൊളവല്ലൂര്‍ എല്‍ പി സ്‌കൂള്‍ കുന്നോത്തുപറമ്പ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയും എട്ടിക്കുളം പിഎച്ച്‌സി, കീഴ്പ്പള്ളി സിഎച്ച്‌സി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും രാമന്തളി പിഎച്ച്‌സി, രാജമുടി പാരിഷ് ഹാള്‍ കണിച്ചാര്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട്് നാലു മണി വരെയുമാണ് കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad