Header Ads

  • Breaking News

    ആശുപത്രിയില്‍ ബന്ധുവിന് കൂട്ടിരിപ്പിനെത്തിയ യുവാവിനെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍



    കണ്ണൂര്‍: 

    ആശുപത്രിയില്‍ ബന്ധുവിന് കൂട്ടിരിപ്പിനെത്തിയ നീലേശ്വരം സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് കരിമ്പം സര്‍ സയ്യിദ് കോളജിന് സമീപം താമസിക്കുന്ന മുയ്യം സ്വദേശി സാഹിദ മന്‍സിലില്‍ കെ.എസ് അഷറഫി(19)നെയാണ് ടൗണ്‍ സ്റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തില്‍ എസ്.ഐ ബിജു പ്രകാശും സംഘവും അറസ്റ്റു ചെയ്തത്.

    ഇന്നലെ ഉച്ചയ്ക്ക് 2.45ഓടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു സംഭവം. ബന്ധുവിന് ആശുപത്രിയില്‍ കൂട്ടിരിപ്പിനെത്തിയ നീലേശ്വരം സ്വദേശി വി.പി നിഷാദ് ആണ് തട്ടിപ്പിനിരയായത്. ഐ.സി.യുവില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന സഹോദരിയുടെ ചികിത്സയ്ക്ക് അത്യാവശ്യമായി പണം ആവശ്യമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അയ്യായിരം രൂപ ചോദിച്ചു വാങ്ങി സ്ഥലം വിടുകയായിരുന്നു. അന്വേഷണത്തില്‍ ആശുപത്രിയില്‍ അത്തരത്തില്‍ ഒരു രോഗി ഇല്ലെന്ന് മനസിലാക്കിയ നിഷാദ് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന യുവാവാണ് തന്നെ തെറ്റിദ്ധരിപ്പിച്ച് പണം കവര്‍ന്നതെന്ന് മനസിലായത്. തുടര്‍ന്ന് ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കി. കേസെടുത്ത പോലിസ് രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ പ്രതിക്കെതിരേ തളിപ്പറമ്പ് ഉള്‍പ്പെടെ പല സ്റ്റേഷനിലും കേസ് നിലവിലുണ്ട്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad