കണ്ണൂരില്‍ തെരുവുനായയെ വെട്ടിക്കൊന്നത് കോഴിക്കടയിലെ ജോലിക്കാരന്‍
കണ്ണൂർ:
ചേപ്പറമ്പിൽ ഇതരസംസ്ഥാന തൊഴിലാളി തെരുവുനായയെ വെട്ടിക്കൊന്നു. പ്രദേശത്തെ ഒരു കോഴിക്കടയിൽ ജോലിചെയ്യുന്ന അസം സ്വദേശിയാണ് തെരുവുനായയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മാരകമായി വെട്ടേറ്റ നായ ചോരയൊലിച്ച് റോഡിലൂടെ ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മാരകമായി മുറിവേറ്റ് വേദനകൊണ്ട് പുളഞ്ഞ് റോഡിലൂടെ ഓടുന്ന നായയെ നാട്ടുകാരാണ് കണ്ടത്. അധികംവൈകാതെ നായ ചത്തു. തുടർന്നാണ് കോഴിക്കടയിലെ ജോലിക്കാരനാണ് നായയെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞത്. ഇയാളെ നാട്ടുകാർ പിടികൂടി ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.

ليست هناك تعليقات
إرسال تعليق