Header Ads

  • Breaking News

    സഹോദരനൊപ്പം വ്യായാമം ചെയ്യുന്നതിനിടെ ഫ്ലാറ്റിന് മുകളില്‍ നിന്ന് താഴേക്ക് വീണ് പെൺകുട്ടി മരിച്ചു

     


    കൊച്ചി :

     സഹോദരനൊപ്പം രാവിലെ വ്യായാമം ചെയ്യുന്നതിനിടെ ഫ്ലാറ്റിന് മുകളില്‍ നിന്ന് താഴേക്ക് വീണ് പെൺകുട്ടി മരിച്ചു. എറണാകുളം ചിറ്റൂര്‍ റോഡിലെ ശാന്തി തോട്ടക്കാട് എസ്റ്റേറ്റ് ഫ്ലാറ്റിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥിനി ഐറിന്‍ ജോയ് (18) ആണ് മരിച്ചത്.


    പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചാലക്കുടി സ്വദേശികളാണ്. ടെറസില്‍ നിന്ന് മൂന്നാം നിലയിലെ ഒരു ഷീറ്റിലേക്ക് വീഴുകയും അവിടെ നിന്ന് താഴേക്ക് പതിക്കുകയുമായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad