സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍
ജില്ലയില്‍ വെള്ളിയാഴ്ച (ആഗസ്ത് ആറ്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വ്യാപാരഭവന്‍ കെ പി നഗറില്‍ രാവിലെ 10 മണി മുതല്‍ 12.30, കൊരങ്ങാട് മദ്രസ്സ, ഗവ.യുപി സ്‌കൂള്‍ അടക്കത്തോട്, എസ്എന്‍ എല്‍പി സ്‌കൂള്‍ കൊട്ടിയൂര്‍, ഗവ.എല്‍പി സ്‌കൂള്‍ വലിയപാറ, ചെറുവാഞ്ചേരി വെസ്റ്റ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെ, നെല്ലിപ്പാറ വ്യാപാര ഭവന്‍, ഉദയ ക്ലബ്ബ് കൂടല്ലൂര്‍, മലപ്പട്ടം കമ്മ്യൂണിറ്റിഹാള്‍, അഴീക്കോടന്‍ മന്ദിരം കൊട്ടാക്കീല്‍, പേരാവൂര്‍ ടി എച്ച്, ഗവ.എല്‍പി സ്‌കൂള്‍ പെരിങ്ങോം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ليست هناك تعليقات
إرسال تعليق