Header Ads

  • Breaking News

    അഫ്ലഹ് ഫറാസിന് നീതി ഉറപ്പാക്കുക : എം.എസ്.എഫ്

    ബലിപെരുന്നാൾ ദിനത്തിൽ തലശ്ശേരിയിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥിക്ക് നീതി നിഷേധിച്ചു കൊണ്ട് ഉന്നതരെ കാക്കുന്ന പോലീസ് അനാസ്ഥക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് എം.എസ്.എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പോലീസ് സ്റ്റേഷന് സമീപം നിൽപ്പ് സമരം നടത്തി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സിക്രട്ടറി തസ്ലിം ചേറ്റംകുന്ന് സമര പരിപാടി ഉൽഘാടനം ചെയ്തു. വിദ്യാർത്ഥിക്ക് നീതി കിട്ടും വരെ മുസ്ലിം യൂത്ത് ലീഗിൻറെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് ജില്ലാ സിക്രട്ടറി ഷഹബാസ് കായ്യത്ത് മുഖ്യപ്രഭാഷണം നടത്തി. റസൽ പന്ന്യന്നൂർ, ഇജാസ് ചക്യത്ത്, മാസിൻ കായത്ത്, സഹൽ ചേറ്റംകുന്ന്, അർഫാസ് ചേറ്റംകുന്ന് എന്നിവർ പങ്കെടുത്തു. ഉത്തരവാദികളായ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad