Header Ads

  • Breaking News

    ബീവറേജെസില്‍ എത്തിയ പലര്‍ക്കും മദ്യം ലഭിച്ചില്ല: പ്രതിഷേധം

     


    തിരുവനന്തപുരം: 

    സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പുതുക്കിയതോടെ ബീവറേജെസില്‍ എത്തിയ പലര്‍ക്കും മദ്യം ലഭിച്ചില്ല. കൊവിഡ് നെഗറ്റീവായതിന്‍റെ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ഒന്നാം ഡോസ് വാക്സിന്‍ എടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണമെന്നും മാനദണ്ഡങ്ങളില്‍ വന്ന മാറ്റം സംസ്ഥാനത്തെ ബീവറേജസുകളിലെ തിരക്കിന് ചെറിയൊരു ശമനത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം മാത്രം സെക്യൂരിറ്റി ജീവനക്കാര്‍ കടത്തിവിടുന്ന സ്ഥിതി വന്നതോടെയായിരുന്നു ഇത്.

    ബീവറേജ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണെന്ന് വിശദമാക്കുന്ന പോസ്റ്ററൊട്ടിച്ചതോടെ സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ ആശ്രയിച്ച് കുപ്പി വാങ്ങുന്നവരുമുണ്ടായിരുന്നു. മറ്റ് സാധാരണ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുവേ ബീവറേജസില്‍ ആളൊഴിഞ്ഞ ദിവസമായിരുന്നു ബുധനാഴ്ച. എന്നാല്‍ ഈ നിബന്ധന ബാറുകള്‍ക്ക് ഇല്ലാത്തതില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ പ്രതിഷേധിക്കുന്നുമുണ്ട്. രോഗവ്യാപനം തടയുന്നതിനായി നടത്തുന്ന മാനദണ്ഡം എല്ലായിടത്തും ഒരു പോലെ വന്നാലല്ലേ കൊവിഡ് കുറയൂവെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട് ഇവര്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad