Header Ads

  • Breaking News

    പരിയാരത്ത് കരാറുകാരനെ വെട്ടിയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടു; തെളിവെടുപ്പ് തുടങ്ങി


    കരാറുകാരനെ വെട്ടിയ കേസിലെ പ്രതികളെ പയ്യന്നൂർ കോടതി മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് പരിയാരം പോലീസ് തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച 

    അതിയടം, ശ്രീസ്ഥ ഭാഗങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തു. എസ്.ഐ. സതീശന്റെ നേതൃത്വത്തിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. 



    ജിഷ്ണു, അഭിലാഷ്, രതീശൻ എന്നിവരാണ് മറ്റുപ്രതികൾ. സുരേഷ് ബാബുവിനെ വെട്ടാൻ ഉപയോഗിച്ച വടിവാൾ രാമപുരം പുഴയിൽ എറിഞ്ഞത് കണ്ടെടുക്കേണ്ടതായിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു. നീലേശ്വരം സ്വദേശിയായ പ്രതി സുധീഷിന് അസുഖമായതിനാൽ ചികിത്സയിലാണ്. അതിനാൽ മൂന്ന്‌ പ്രതികളെ മാത്രമാണ് പോലീസിന് വിട്ടുനൽകിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad