Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാത്തന്‍ മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സെപ്തംബര്‍ ഒന്ന് ബുധന്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുച്ചിലോട്ട് കാവ്, കിഴുന്നപ്പാറ, കിഴുന്നപ്പള്ളി, ആലിങ്കല്‍, ഭഗവതിവില്ല, ബ്ലോക്കോഫീസ് പരിസരം, ജീസണ്‍സ് എന്നീ ഭാഗങ്ങളില്‍ സെപ്തംബര്‍ ഒന്ന് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും എളയാവൂര്‍ വയല്‍, ഭുവനേശ്വരി അമ്പലം ഭാഗം, ഹനുമാന്‍ മുക്ക്്, കാദര്‍ കട, പെരിങ്ങളായി പളളി ഭാഗം എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട്് ആറുമണി വരെയും വൈദ്യുതി മുടങ്ങും.

    കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുല്ലൂപ്പി, പുല്ലൂപ്പിക്കടവ്, ചെങ്ങിനി കണ്ടി, മന്ന, കൊയിലി, വള്ളുവന്‍ കടവ്, കെപിഎ ടൗണ്‍, കപ്പാലം, ആര്‍ഡബ്ല്യുഎസ്എസ് കെപിഎ, ടാക്കീസ് റോഡ്, വി പി കോംപ്ലക്‌സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സെപ്തംബര്‍ ഒന്ന് ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പേരൂല്‍ സ്‌കൂള്‍, തുമ്പത്തടം-ചരള്‍പ്പള്ള ഭാഗം, പേരൂല്‍-മുണ്ടയംതടം, ചട്യോള്‍, ഓലയമ്പാടി നം.1, ഓലയമ്പാടി ഡ്രീംസ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സെപ്തംബര്‍ ഒന്ന് ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ കടവ്, വളപട്ടണം പാലം, ടോള്‍ ബൂത്ത് പരിസരം, അമാന ടോയോട്ട, കളരി വാതുക്കല്‍ പരിസരം, കാഞ്ഞിരത്തറ, കാഞ്ഞിരത്തറ പിഎച്ച്‌സി പരിസരം എന്നിവിടങ്ങളില്‍ സെപ്തംബര്‍ ഒന്ന് ബുധന്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad