Header Ads

  • Breaking News

    മൂന്നാം തരംഗം വൈകും ; പേടിക്കണം ഓണം കഴിഞ്ഞുള്ള വ്യാപനം ; പരമാവധി വാക്സിൻ നൽകാൻ കഴിഞ്ഞത്‌ ഗുണമാകും



    തിരുവനന്തപുരം

    കേരളം ഇനി പേടിക്കേണ്ടത്‌ ഓണത്തിന്‌ ശേഷമുണ്ടാകാൻ പോകുന്ന കോവിഡ്‌ വർധനവിനെയെന്ന്‌ ആരോഗ്യവിദഗ്ധർ. മൂന്നാം തരംഗം സംസ്ഥാനത്തെ ഉടൻ ബാധിക്കില്ല. ഒക്‌ടോബറോടെ രാജ്യത്ത്‌ മൂന്നാം തരംഗമെന്നാണ്‌ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ (എൻഐഡിഎം) വിദഗ്ധ സമിതിയുടെ റിപ്പോർട്ട്‌. എന്നാൽ ഇതിൽ ആശങ്ക വേണ്ടെന്നാണ്‌ വിലയിരുത്തൽ. 

    സംസ്ഥാനത്ത്‌ ഓണാവധിയിൽ പരിശോധന കുറഞ്ഞിട്ടുണ്ട്‌. ഇത്‌ രോഗസ്ഥിരീകരണ നിരക്ക്‌ വർധിക്കാൻ കാരണമായി. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പരിശോധന നടക്കും. നിലവിൽ 17 ശതമാനംവരെയാണ്‌ ടിപിആർ.

    30,000 രോഗികൾവരെ
    ഒന്ന്‌, രണ്ട്‌ തരംഗങ്ങളെപ്പോലെ അതിവേഗമെത്തി ഉയർന്ന രോഗനിരക്ക്‌ സൃഷ്‌ടിക്കപ്പെടുന്ന രീതി മൂന്നാം തരംഗത്തിൽ ഉണ്ടാകില്ല. പ്രതിദിനം 30,000 വരെ രോഗികളാകാം. രണ്ടുലക്ഷത്തോളംവരെ ഒരേസമയം ചികിത്സയിലുണ്ടാകാമെന്നാണ്‌ കണക്കുകൂട്ടൽ.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad