മർദനമേറ്റ അഞ്ചരക്കണ്ടി സ്കൂൾ ബസ് ഡ്രൈവർ മരിച്ചു
അഞ്ചരക്കണ്ടി:
ക്രൂരമായ മർദനത്തിനിരയായി ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ മരണപ്പെട്ടു. അഞ്ചരക്കണ്ടി സ്കൂൾ ബസ് ഡ്രൈവർ ഓടത്തിൽ പീടികയിലെ മഠത്തിൽ ഷിജുവാണ് (36) മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച സ്കൂൾ ബസ് സ്റ്റാർട്ട് ചെയ്യാൻ പോയപ്പോഴാണ് ഗ്രൗണ്ടിൽ വച്ച് മാരകായുധങ്ങളുമായി മൂന്നംഗ സംഘം മർദ്ദിച്ചത്. നേരത്തെ ഉണ്ടായിരുന്ന വാക്ക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് സൂചന. മർദനമേറ്റയുടൻ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ന്യൂറോ സർജറിക്ക് വിധേയനായ ഷിജുവിൻ്റെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ മരണപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഓടത്തിൽ പീടികയിലെ അനൂപ് (42) ഷാജി (41) പ്രജിത്ത് എന്നിവർ ഇപ്പോൾ റിമാൻറിലാണുള്ളത്.

ليست هناك تعليقات
إرسال تعليق