ഐഎസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിൽ
കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന സംശയത്തില്‍ രണ്ട് യുവതികളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.
ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ ഐഎസ്സിനായി ആശയപ്രചാരണം നടത്തിയെന്നു കണ്ടെത്തിയതായി എന്‍ഐഎ പറയുന്നു. ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുവതികള്‍ എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. അമീര്‍ അബ്ദുള്‍ റഹ്മാന്‍ എന്നൊരാള്‍ നേരത്തെ മംഗലാപുരത്ത് നിന്ന് പിടിയിലായിരുന്നു
ليست هناك تعليقات
إرسال تعليق