മദ്ദള പ്രമാണി തൃക്കൂർ രാജൻ അന്തരിച്ചു
തൃശ്ശൂർ:
മദ്ദള കലാകാരൻ തൃക്കൂർ രാജൻ അന്തരിച്ചു. 82 വയസ്സായിരുന്നു. തൃശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ പ്രധാന ഉത്സവങ്ങളിലും പാങ്കെടുത്തിട്ടുണ്ട്. തൃശൂർ പൂരത്തിൽ ആദ്യം തിരുവമ്പാടിക്ക് വേണ്ടിയും പിന്നീട് പാറമേക്കാവിന്റെ മദ്ദള നിരയിലുമെത്തി. ഉത്രാളിക്കാവ്, നെന്മാറ, ഗുരുവായൂർ, തൃപ്പുണിത്തുറ തുടങ്ങി പ്രധാന ഉത്സവങ്ങളിലെല്ലാം രാജൻ പ്രമാണിത്വം വഹിച്ചിട്ടുണ്ട്. 1987ൽ സോവിയറ്റ് യൂണിയനിൽ നടന്ന ഭാരതോത്സവത്തിലെ പഞ്ചവാദ്യത്തിന് നേതൃത്വം നൽകിയത് തൃക്കൂർ രാജനായിരുന്നു. സര്‍ക്കാരിന്‍റെ പല്ലാവൂര്‍ പുരസ്കാരവും നേടിയിട്ടുണ്ട്. സംസ്കാരം ഇന്ന് വെെകീട്ട് 3ന് തൃശ്ശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.

ليست هناك تعليقات
إرسال تعليق