മദ്യം വാങ്ങാണമെങ്കിൽ വാക്സിൻ എടുക്കണം, അല്ലെങ്കിൽ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധം; പുതിയ മാർഗനിർദേശമിറക്കി ബെവ്കോ
സംസ്ഥാനത്തെ മദ്യശാലകളിൽനിന്ന് മദ്യം വാങ്ങാൻ ഇനി ആർ.ടി.പി.സി.ആർ നിർബന്ധം. പുതിയ മാർഗനിർദേശമിറക്കി ബെവ്കോ. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയുള്ളവർക്കും മദ്യശാലകളിൽനിന്ന് മദ്യം വാങ്ങാനാകൂ. ബുധനാഴ്ച മുതൽ പുതിയ സർക്കുലർ പ്രാബല്യത്തിൽ വരും.
സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ബെവ്കോ ഔട്ട്ലെറ്റുകളില് തിരക്ക് വര്‍ധിക്കുന്നതിനെതിരെ ഹൈകോടതി കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. പച്ചക്കറി, പലവഞ്ജന കടകകളില്‍ നിയന്ത്രണം ഉണ്ട്. പക്ഷേ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് ഇത് ബാധകമാക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
ليست هناك تعليقات
إرسال تعليق