Header Ads

  • Breaking News

    വീട് പണിയാന്‍ പറമ്ബ് കുഴിച്ചപ്പോള്‍ സ്വര്‍ണനിധി; മൂന്നംഗ സംഘം പിടിയില്‍



    തൃശൂര്‍
    സ്വര്‍ണ നിധിയാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യക്കാരായ മൂന്ന് പേര്‍ അറസ്റ്റില്‍. വീട് പണിയുന്നതിന് വേണ്ടി പറമ്ബ് കുഴിച്ചപ്പോള്‍ സ്വര്‍ണ നിധി കിട്ടിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ നിധി വില്‍ക്കാന്‍ എത്തിയ ഗുജറാത്ത് അഹമ്മദാബാദ് സ്വദേശികളായ ശങ്കര്‍, രാജു, മൈസൂര്‍ മാണ്ഡ്യ സ്വദേശി വിനോദ് എന്നിവരെ രണ്ട് കിലോഗ്രാം തൂക്കം വരുന്ന വ്യാജ സ്വര്‍ഴണ്ണമാല സഹിതം തൃശ്ശൂര്‍ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. നാലു ദിവസം മുമ്ബാണ് തട്ടിപ്പുകാര്‍ തൃശ്ശൂര്‍ സ്വദേശിയെ സ്വരാജ് റൗണ്ടില്‍ വെച്ച്‌ പരിചയപ്പെടുന്നത്. പിറ്റേ ദിവസം പരിചയം പുതുക്കിയ തട്ടിപ്പുക്കാര്‍ തങ്ങളുടെ പക്കല്‍ നിധിയായി കിട്ടിയ സ്വര്‍ണ മണിമാല ഉണ്ടെന്നും, വില്‍പ്പന നടത്തി തന്നാല്‍ ലാഭം തരാമെന്ന് പറഞ്ഞ് വിശ്വസ്സിപ്പിച്ച്‌ സ്വര്‍ണ്ണ മണിമാലയുടെ ഒരു മണി പൊട്ടിച്ച്‌ അയാള്‍ക്ക് നല്‍കി ടെസ്റ്റ് ചെയ്തതിന് ശേഷം കച്ചവടം നടത്താമെന്ന് പറഞ്ഞ് തട്ടിപ്പുകാര്‍ പോയതിന് ശേഷമാണ് നിധിയുടെ സത്യാവസ്ഥ അറിയുന്നതിനായി പോലീസിനെ സമീപിച്ചത്. ഇത് തട്ടിപ്പാണെന്നും ഇത്തരം തട്ടിപ്പുകള്‍ മുന്‍പ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും മറ്റും അയാളെ പറഞ്ഞ് മനസ്സിലാക്കി തട്ടിപ്പുക്കാരെ തന്ത്ര പൂര്‍വ്വം ഡീല്‍ നടത്താമെന്ന് പറഞ്ഞ് തൃശ്ശൂര്‍ ശക്തന്‍ ബസ്സ്റ്റാന്റ് പരിസരത്ത് വെച്ചാണ് തട്ടിപ്പുക്കാരെ വ്യാജ സ്വര്‍ണ്ണമാല സഹിതം പിടി കൂടിയത്.



    സാധാരണ ചെറുകിട സ്ഥാപനങ്ങള്‍, ചെറിയ കടകള്‍ എന്നിവ നടത്തുന്നവരെയാണ് ഇവരില്‍ കൂടുതലും പരിചയപെടാറുള്ളത്. കടകളില്‍ നിന്ന് എന്തെങ്കിലും ചെറിയ സാധനങ്ങള്‍ വാങ്ങിയാണ് പരിചയം ഉണ്ടാക്കുന്നത്. തങ്ങള്‍ക്കു പറ്റിയ കസ്റ്റമറെ കിട്ടിയാല്‌ഴ അവരെ വിശ്വാസത്തില്‌ഴ എടുത്ത ശേഷം, നാട്ടില്‍ വീടു പണിയുന്നതിന് വേണ്ടി പറമ്ബ് കുഴിച്ചപ്പോള്‍ അല്ലെങ്കില്‍ കാന കുഴിച്ചപ്പോഴോ ഒരു കുടം നിറയെ സ്വര്‍ണ്ണ നിധി കിട്ടിയെന്നും, ഞങ്ങളുടെ നാട്ടില്‍ ഇവ വില്‍ക്കുവാന്‍ പറ്റില്ലെന്നും, വില്‍പ്പന നടത്തി തന്നാല്‍ ലാഭം തരാമെന്നും, ഞങ്ങള്‍ക്ക് ഇവിടെ പരിചയക്കാര്‍ ആരുമില്ലെന്നും, വില്‍പ്പന നടത്തി തരുമോ എന്നും ചോദിക്കുന്നു.
    കസ്റ്റമര്‍ തട്ടിപ്പുക്കാരുടെ കെണിയില്‍ വീണാല്‍ അവര്‍ കൊണ്ടു വന്ന സ്വര്‍ണ്ണ മണിമാല രഹസ്യമായി കാണിച്ചു കൊടുത്ത് വിശ്വാസത്തില്‍ എടുത്ത ശേഷം ഈ മാലയില്‍ നിന്നും ഒരു മണി കസ്റ്റമറുടെ മുന്നില്‍ വെച്ച്‌ പൊട്ടിച്ചെടുത്ത് ഇത് ടെസ്റ്റ് ചെയ്ത് നോക്കിയ ശേഷം ബാക്കി കാര്യങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് പൊട്ടിച്ചെടുത്ത മണി കസ്റ്റമര്‍ക്ക് കൊടുത്ത് രണ്ട് ദിവസം കഴിഞ്ഞ് മറുപടി പറയണമെന്ന് പറഞ്ഞ് തട്ടിപ്പുക്കാര്‍ പോകുന്നു. ചിലപ്പോള്‍ തട്ടിപ്പുക്കാര്‍ മൊബൈല്‍ നമ്ബറും കൊടുക്കാറുണ്ട്.



    കസ്റ്റമര്‍ മാലയുടെ മണി ടെസ്റ്റ് ചെയ്ത് നോക്കിയാല്‍ സ്വര്‍ണ്ണമാണെന്ന് ബോധ്യപ്പെടും, രണ്ട് ദിവസം കഴിഞ്ഞ് തട്ടിപ്പുക്കാര്‍ ഡീല്‍ നടത്തുന്നതിന് വേണ്ടി നിധി സഹിതം വന്ന് കാര്യങ്ങള്‍ സംസാരിച്ച ശേഷം സ്വര്‍ണ്ണ മണി മാല തരണമെങ്കില്‍ മുന്‍കൂറായി 5 ലക്ഷമോ അതില്‍ കൂടുതലോ ചോദിക്കും, ഏകദേശം രണ്ട് കിലോ തൂക്കം വരുന്ന നിധിക്ക് മൂല്യം നോക്കിയാല്‍ ലക്ഷങ്ങളുടെ വിലയാണ് ഉണ്ടാവുക, ഈ ഇടപാടില്‍ നല്ല ലാഭം മനസ്സിലാക്കിയ കസ്റ്റമര്‍ എവിടെ നിന്നെങ്കിലും പൈസ വാങ്ങി തട്ടിപ്പുക്കാര്‍ക്ക് കൊടുത്ത് സ്വര്‍ണ്ണ മാല സ്വീകരിക്കും, തട്ടിപ്പുക്കാര്‍ക്ക് രണ്ടോ മൂന്നോ ലക്ഷം കിട്ടിയാലും അവര്‍ ഡീല്‍ നടത്തും.

    ബാക്കി പണം വാങ്ങാന്‍ പിറ്റേ ദിവസം വരാമെന്ന് പറഞ്ഞ് പ്രതികള്‍ സ്വലം വിടുന്നു, ഈ മാല കസ്റ്റര്‍ വില്‍ക്കുവാന്‍ നോക്കുകയോ, ടെസ്റ്റ് ചെയ്ത് നോക്കിയാലോ അതില്‍ സ്വര്‍ണ്ണത്തിന്റെ അശം പോലും ഉണ്ടാകില്ല. പ്രതികള്‍ അപ്പോള്‍തന്നെ സ്വന്തം നാട്ടിലേക്ക് തിരിച്ച്‌ പോകുന്നു.

    നിധി തട്ടിപ്പ് നടത്തുന്നതിന് വേണ്ടി തട്ടിപ്പുക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ പരിചയപ്പെടുന്ന സ്ഥലം ആദ്യം നിരീക്ഷിച്ച ശേഷം പരിസരത്ത് സിസിടിവി ഇല്ലായെന്ന് ഉറപ്പ് വരുത്തിയ ശേഷം കസ്റ്റമറെ നിരീക്ഷിച്ച്‌ തങ്ങള്‌ഴക്ക് വിശ്വസിക്കാം എന്നിവരോട് മാത്രമേ ഇവര്‍ തട്ടിപ്പിന് വേണ്ടി പരിചയപ്പെടാറുള്ളൂ. കസ്റ്റമറോട് വളരെ സൗമ്യമായും തങ്ങള്‍ വളരെ സാധുക്കള്‍ എന്ന രീതിയിലുമാണ് സംസാരിക്കാറുള്ളത്. ദൈവം തന്ന നിധിയാണ് തങ്ങള്‍ക്ക് കിട്ടിയതെന്നും പറയും. ചിലപ്പോള്‍ ഡീല്‍ ഉറപ്പിച്ച്‌ പോകുമ്ബോള്‍ കസ്റ്റമറുടെ കാല്‍ വന്ദിക്കാറുണ്ട്.

    ഒറ്റയ്ക്ക് ഉള്ളവരെ മാത്രമേ ഇവര്‍ ഡീലിനായി പരിചയപ്പെടാറുള്ളൂ. ഇടപാടിനെ കുറിച്ച്‌ മറ്റാരോടും പറയരുതെന്നും, ഇവര്‍ കൊണ്ട് വരുന്ന ആഭരണം കസ്റ്റമറിനെ കാണിച്ച്‌ കൊടുക്കുന്നത് മറ്റാരുംകാണുന്നില്ലെന്ന് ഉറപ്പ് വരുത്താറുണ്ട്. കസ്റ്റമറുടെ വിശ്വാസം കിട്ടുവാന്‍ വേണ്ടി പരിചയപ്പെട്ട് സ്ഥാപനത്തില്‍ നിന്നും എന്തെങ്കിലും വില കുറഞ്ഞ സാധനങ്ങള്‍ വാങ്ങിക്കാറുണ്ട്. തട്ടിപ്പുക്കാര്‍ താമസ്സിക്കുന്ന സ്ഥലം പറഞ്ഞ് കൊടുക്കാറില്ല. കസ്റ്റമര്‍ക്ക് കൊടുക്കുന്ന മൊബൈല്‍ നമ്ബര്‍ തട്ടിപ്പിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. കസ്റ്റമര്‍ വലയിലായി കഴിഞ്ഞാല്‍ ഡീല്‍ നടത്തുന്നതിന് വേണ്ടി നിധി കൈമാറണമെങ്കില്‍ നാട്ടിലുള്ള തങ്ങളുടെ മാതാപിതാക്കളുടെ അനുവാദം കിട്ടിയാല്‍ മാത്രമേ വില്‍പ്പന നടത്തുവാന്‍ പറ്റുകയുള്ളൂ എന്ന് പറഞ്ഞ് കസ്റ്റമറെ കൂടുതല്‍ വിശ്വാസത്തില്‍ എടുക്കാറുണ്ട്. നിധിയുടെ വില ഇവര്‍ പറയാറില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad