Header Ads

  • Breaking News

    വയര്‍ലെസ് ഇയര്‍ ബഡുകളുമായി ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍

     


    ഇന്ത്യയില്‍ വയര്‍ലെസ് ഇയര്‍ബഡുകള്‍ പുറത്തിറക്കി ഗൂഗിള്‍. പിക്‌സല്‍ ബഡ്‌സ് എ സീരീസാണ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ അമേരിക്കയില്‍ ഈ മോഡല്‍ പുറത്തിറക്കിയിരുന്നു. 99 ഡോളറാണ് അമേരിക്കയില്‍ പിക്‌സല്‍ ബഡ്‌സിന്റെ വില. 9,999 രൂപയാണ് ഇന്ത്യയിലെ വിപണി വില. ആഗസ്റ്റ് 25 മുതല്‍ ഫ്‌ളിപ്കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, ടാറ്റ ക്ലിക്ക് എന്നിവടങ്ങളിലൂടെ പിക്‌സല്‍ ബഡ്‌സ് എ സീരീസ് വാങ്ങാമെന്ന് കമ്ബനി അറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ചെറുകിട ഔട്ട്‌ലൈറ്റിലൂടെ ഉല്പന്നം ലഭ്യമാക്കാനാണ് കമ്ബനി തീരുമാനം. വെളള നിറത്തിലാണ് ഗൂഗിളിന്റെ വയര്‍ലെസ് ഇയര്‍ബഡ് ലഭ്യമാവുക. 12 എം.എം ഡൈനാമിക് സ്പീക്കര്‍ ഡ്രൈവറുകള്‍ ഇയര്‍ ബഡ്‌സിന്റെ പ്രത്യേകതയായി കമ്ബനി പറയുന്നു.

    ചെവിയിലെ മര്‍ദ്ദം കുറയ്‌ക്കുന്നതിനായി പ്രത്യേക വെന്റുള്‍പ്പടെയാണ് ഇയര്‍ ബഡ്‌സ് പുറത്തിറങ്ങുന്നത്. ഗൂഗിള്‍ അസിസ്റ്റന്റുമായി ഉപകരണത്തെ ബന്ധിപ്പിച്ച്‌ ഉപയോഗിക്കാനും സാധിക്കും. കൂടാതെ പിക്‌സല്‍ ബഡ്‌സ് എ സീരീസ് ഹിന്ദി, തമിഴ്, ബംഗാളി, എന്നിവയുള്‍പ്പടെ നാല്‍പ്പതിലധികം ഭാഷകളിലുള്ള സേവനം, ഒരൊറ്റ ചാര്‍ജില്‍ തുടര്‍ച്ചയായ അഞ്ച് മണിക്കൂര്‍ ശ്രവണസമയം, ഇരുപത്തിനാല് മണിക്കൂര്‍ ബാറ്ററി ലൈഫ് എന്നീ പ്രത്യേകതകളും ഇതിനുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad