Header Ads

  • Breaking News

    600 കോടിയുടെ കള്ളപ്പണം കുഞ്ഞാലിക്കുട്ടിയുടെ പേരിലുണ്ട്, സഹകരണ ബാങ്കുകളിൽ ലീഗിന്റെ ശിങ്കിടികൾ: കെ ടി ജലീൽ

     


    തിരുവനന്തപുരം: 

    കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതരം ആരോപണവുമായി കെ ടി ജലീൽ രംഗത്ത്. സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് കെ.ടി ജലീലിന്റെ ആരോപണം. വേങ്ങരയിലെ എ.ആര്‍.നഗര്‍ സഹകരണ ബാങ്കിലാണ് കുഞ്ഞാലിക്കുട്ടി കോടികള്‍ ബിനാമി പേരില്‍ നിക്ഷേപിച്ചതായി ജലീല്‍ ആരോപിച്ചത്. യു.ഡി.എഫിന്‍റെ ആഭിമുഖ്യത്തിലുള്ള ഡയറക്റ്റര്‍ ബോര്‍ഡ് ഭരിക്കുന്ന സഹകരണ ബാങ്കാണ് എ.ആര്‍.നഗര്‍ ബാങ്ക്. ഇവിടെയാണ്‌ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ നിക്ഷേപമെന്നാണ് കെ ടി ജലീലിന്റെ വാദം.

    എ.ആര്‍ നഗര്‍ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ വരുതിയില്‍ നില്‍ക്കുന്നവര്‍ മാത്രമാണുള്ളത്. ബാങ്കില്‍ വ്യാജനിക്ഷേപം ധാരാളമുണ്ടെന്നും ജലീല്‍ ആരോപിച്ചു. ആളുകളില്ലാത്ത നിക്ഷേപം മുഴുവന്‍ പികെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന സമയത്ത് ഉണ്ടാക്കിയതാണെന്നും ഇതുസംബന്ധിച്ച തെളിവുകളാണ് പുറത്തുവരുന്നതെന്നും ജലീല്‍ വ്യക്തമാക്കി.

    ‘600 കോടിയിലധികം രൂപയുടെ കള്ളപ്പണം ഇവിടെയുണ്ട്. എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരന്‍. ഒരു അംഗനവാടി ടീച്ചര്‍ ഇതിനോടകം പൊലീസില്‍ ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിട്ടുണ്ട്. ഈ ടീച്ചറുടെ പേരില്‍ ഏകദേശം 80 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഇതെല്ലാം കുഞ്ഞാലിക്കുട്ടിയുടെ പണമാണ്’ എന്നും കെ ടി ജലീൽ ആരോപിക്കുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad