കൊവിഡ് വാക്സിനേഷന്‍ 53 കേന്ദ്രങ്ങളില്‍
ജില്ലയില്‍ (ആഗസ്ത് 20) വാക്സിനേഷന്‍ 53 കേന്ദ്രങ്ങളില്‍. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക.
എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആണ്. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. കൂടാതെ ആദ്യത്തെയും രണ്ടാമത്തെയും വാക്സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ടിഫിക്കറ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതാത് വാക്സിനേഷന്‍ കേന്ദ്രത്തെ സമീപിക്കേണ്ടതാണ്. സംശയങ്ങള്‍ക്ക് 8281599680, 8589978405, 8589978401 നമ്പറില്‍ ബന്ധപ്പെടാം.
ليست هناك تعليقات
إرسال تعليق