Header Ads

  • Breaking News

    പ്രണയബന്ധങ്ങളുടെ പേരില്‍ നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് മരണപ്പെട്ടത് 350 പെണ്‍കുട്ടികള്‍ : വീണാ ജോര്‍ജ്

     


    തിരുവനന്തപുരം : 

    കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേരളത്തിൽ 350 പെണ്‍കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന്  സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ഡോ. എം കെ മുനീര്‍ എംഎല്‍എയുടെ ചോദ്യത്തിന് ആരോഗ്യ-വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.

    ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭ്യമായ കണക്കിന്റെ അടിസ്ഥാനത്തിലാണ് വീണാ ജോര്‍ജ് നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്. 2017 മുതല്‍ 2020 വരെയുള്ള കണക്കുകളെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. 2017-ല്‍ പ്രണയ ബന്ധത്തിന്റെ പേരില്‍ 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മൂന്ന് കൊലപാതകങ്ങളും 80 ആത്മഹത്യകളുമാണ് 2017-ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2018-ല്‍ പ്രണയം മൂലം കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ 76 പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad