Header Ads

  • Breaking News

    ഞായറാഴ്ച 34 കേന്ദ്രങ്ങളിൽ വാക്സിനേഷൻ

    ജില്ലയിൽ ഞായറാഴ്ച (ആഗസ്ത് 15) 34 കേന്ദ്രങ്ങളിൽ 18 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീൽഡ് വാക്സിനാണ് നൽകുക. എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷനാണ്.സ്‌പോട്ട് വാക്സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം.
    ആദ്യത്തെയും രണ്ടാമത്തെയും വാക്സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ട്ടിഫിക്കറ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം. ഫോണ്‍: 8281599680, 8589978405, 8589978401, 04972700194 , 04972713437

    ليست هناك تعليقات

    Post Top Ad

    Post Bottom Ad