Header Ads

  • Breaking News

    ചൊവ്വാഴ്ച 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ മാത്രം

    ജില്ലയില്‍ ചൊവ്വാഴ്ച (ആഗസ്ത് 10) 25 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കും. എല്ലാ കേന്ദ്രങ്ങളിലും കോവാക്സിനാണ് നല്‍കുക. ഒന്നാം ഡോസ് 60 വയസിനു മുകളിലുള്ളവര്‍ക്കും രണ്ടാം ഡോസ് 18 വയസിനു മുകളില്‍ പ്രായമുള്ള പൊതുവിഭാഗത്തിനുമാണ് നല്‍കുക. എല്ലായിടത്തും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആയിരിക്കും. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ , ആശ പ്രവര്‍ത്തകര്‍ , വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ .വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സംസ്ഥാന ഗവണ്‍മെന്റിന്റെ വെബ്സൈറ്റ് വഴി കൊവിഡ് വാക്‌സിനേഷനു വേണ്ടി മുന്‍ഗണനാക്രമത്തില്‍ അപേക്ഷിച്ച് അപ്പ്രൂവ് കിട്ടിയിട്ടുണ്ടെങ്കില്‍ covid19.kerala.gov.in വെബ് സൈറ്റില്‍ വാക്സിനേഷന്‍ റിക്വസ്റ്റ് സ്റ്റാറ്റസ്ല്‍ വാക്‌സിനേഷന്‍ സെന്റര്‍ ലഭിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുകയും
    ആദ്യത്തെയും രണ്ടാമത്തെയും വാക്സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുകയും വേണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം. വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഫോണ്‍ : 8281599680, 8589978405, 8589978401. (രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു വരെ )


    ليست هناك تعليقات

    Post Top Ad

    Post Bottom Ad