Header Ads

  • Breaking News

    ഓട്ടോറിക്ഷയുടെ മുകളിൽ ചക്ക വീണ് ഡ്രൈവർ ബോധരഹിതനായി

     


    കോട്ടയം: 

    ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ മുകളിലേക്ക് ചക്ക വീണു. ചക്ക തലയില്‍ പതിച്ച ഡ്രൈവര്‍ ബോധരഹിതനായി റോഡിലേക്ക് വീണു.

    കപിക്കാട് ചെള്ളുക്കുന്നത്ത് വീട്ടില്‍ സുദര്‍ശനന്‍(55) ആണ് പരിക്ക് പറ്റിയത്. കുറുപ്പന്തറയില്‍ ഓട്ടത്തിന് പോയി തിരിച്ച്‌ മധുരവേലി ഭാഗത്തേക്ക് സുദര്‍ശനന്‍ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ സീറ്റിന് മുകളിലേക്കാണ് ചക്ക വീണത്.

    ചക്ക വീണതോടെ സുദര്‍ശന്‍ ബോധരഹിതനായി സുദര്‍ശന്‍ റോഡിലേക്ക് വീണു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് സുദര്‍ശനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad