Header Ads

  • Breaking News

    ഒന്നാം ഡോസ് വാക്സീനെടുക്കുന്നവര്‍ ടെസ്റ്റെടുക്കണം, കണ്ണൂര്‍ കളക്ടറുടെ ഉത്തരവ് തിരുത്തും?



    കണ്ണൂര്‍: 

    കണ്ണൂ‍ര്‍ ജില്ലയില്‍ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ര്‍ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പുനഃപരിശോധിക്കുമോ എന്ന് ഇന്നറിയാം. നാളെ തീരുമാനം നടപ്പാക്കാനിരിക്കെ പൊതുജനങ്ങള്‍ക്കിടയില്‍ കടുത്ത അമ‍ര്‍ഷം പുകയുന്നുണ്ട്. ഉത്തരവ് നടപ്പാക്കരുതെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പരസ്യമായി ആവശ്യപ്പെട്ടു. കളക്ടറുടെ തീരുമാനം അപ്രായോഗികം എന്നാണ് ഡിഎംഒയുടെയും നിലപാട്. വാക്സീന്‍ കേന്ദ്രത്തില്‍ തന്നെ ആന്‍റിജന്‍ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കും എന്ന പ്രഖ്യാപനം നടപ്പാക്കാനുള്ള ആരോഗ്യപ്രവ‍ര്‍ത്തകരോ അടിസ്ഥാന സൗകര്യങ്ങളോ നിലവിലില്ല. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad