BREAKING: പെരുന്നാൾ ഇളവ് പിൻവലിക്കാൻ നീക്കം!
ബക്രീദിന് ഇളവ് നൽകിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ വിശദീകരണം തേടി സുപ്രീം കോടതി. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള കേരളത്തിൽ ബക്രീദിന് ഇളവ് നല്‍കരുതെന്ന ഹർജിയിലാണ് സുപ്രീം കോടതി സർക്കാരിന്റെ മറുപടി തേടിയത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലാണെന്നും ഇളവ് റദ്ദാക്കണമെന്നും പികെ നമ്പ്യാർ നൽകിയ ഹര്‍ജിയിൽ പറയുന്നു. ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും.
ليست هناك تعليقات
إرسال تعليق