പോഗ്ബയാണ് ഈ യൂറോയിലെ പ്ലയർ ഓഫ് ദ ടൂർണമെന്റ് : റൂണി
ഈ യൂറോയിലെ ഏറ്റവും മികച്ച താരം ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണി.ഇംഗ്ലീഷ് പത്രമായ 'സണ്ടേ ടൈംസിന്' 🗞 നൽകിയ ഒരു അഭിമുഖത്തിലാണ് മുൻ ഇംഗ്ലീഷ് താരം മനസ്സ് തുറന്നത്.
ഫ്രാൻസ് പുറത്തായെങ്കിലും ടൂർണമെൻ്റിലുടനീളം പോഗ്ബ പുറത്തെടുത്ത പ്രകടനം അത്ഭുതാവഹമാണ്. കാൻ്റെക്കൊപ്പം ഫ്രഞ്ച് സെൻട്രൽ മിഡ്ഫീൽഡ് ഭരിച്ച താരത്തിന്റെ മികച്ച പ്രകടനം ഒന്നുകൊണ്ട് മാത്രമാണ് ഫ്രാൻസ്,ജർമനിയും പോർച്ചുഗലുമടങ്ങിയ മരണഗ്രൂപ്പിൽ ഒന്നാമതെത്തിയത്.മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുമ്പോൾ കാണുന്നതിനേക്കാൾ ഡീപ്പായാണ് അവൻ ഫ്രാൻസിനായി കളിച്ചത്.അതുകൊണ്ട് തന്നെ കൃത്യമായ സ്ഥലങ്ങളിൽ വെച്ച് പന്ത് കൈപ്പിടിയിലൊതുക്കാനും ക്ഷമയോടെ വേണ്ടിടത്തേക്ക് പന്ത് എത്തിക്കാനുമുള്ള സ്പേസും സമയവും അവന് ലഭിച്ചു.
പോഗ്ബ ഇതേ ഫോം മാഞ്ചസ്റ്ററിൽ തുടർന്നാൽ യുണൈറ്റഡിനെ തോൽപ്പിക്കാൻ എതിരാളികൾ നല്ലപോലെ വിയർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ليست هناك تعليقات
إرسال تعليق