എല്ലാ പെഗസസും ചാര സോഫ്റ്റ്വെയറല്ല; പെഗസസ് മെയ്ഡ് ഇന്‍ കൊയിലാണ്ടി
പെഗസസ് ചാര സോഫ്റ്റ്വെയര് കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. പെഗസസ് ഉപയോഗിച്ച് ഇന്ത്യയിലെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വാര്‍ത്തകളാണ് വിവാദത്തിന് തിരികൊളുത്തിയത്. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരുടെ ഫോണുകള്‍ ഇത്തരത്തില്‍ ചോര്‍ത്തിയതായി വ്യക്തമായി. കേന്ദ്രമന്ത്രിമാരുടെ ഫോണും ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ കേന്ദ്രസര്‍ക്കാറും പ്രതിരോധത്തിലായി. ഇസ്രായേലി ചാര സോഫ്റ്റവെയര്‍ ചര്‍ച്ചകളില്‍ നിറയുേമ്ബാള് കൊയിലാണ്ടിയില്‍ നിന്നുള്ള മറ്റൊരു പെഗസസും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.
കൊയിലാണ്ടിയിലെ ഒരു പി.എസ്.സി കോച്ചിങ് സെന്ററാണ് പെഗസസ്. കോവിഡിനെ തുടര്‍ന്ന് ക്ലാസുകള്‍ എടുക്കുന്നതിന് തടസം നേരിട്ടപ്പോള്‍ സ്ഥാപനം ഒരു ആപ് പുറത്തിറക്കി. കഴിഞ്ഞ ഒരു വര്‍ഷമായി 1000ത്തോളം പേരാണ് പെഗസസ് എന്ന പേരിലുള്ള ആപ് ഡൗണ്‍ലോഡ് ചെയ്തത്.
എന്നാല്‍, പെഗസസ് ചാരസോഫ്റ്റവെയറുമായി ബന്ധപ്പെട്ട വിവാദമുണ്ടായതോടെ മൂന്ന് ദിവസത്തിനുളില്‍ ആയിരത്തോളം പേര് ആപ് ഡൗണ്‍ലോഡ് ചെയ്തു. ഉത്തരേന്ത്യയില്‍ നിന്നടക്കം നിരവധി പേരാണ് പെഗസസ് ആപിനെ കുറിച്ച് അറിയാനായി പി.എസ്.സി കോച്ചിങ് സെന്ററിലേക്ക് വിളിക്കുന്നത്.
ليست هناك تعليقات
إرسال تعليق