ജോ ഗോമസും വാൻഡൈക്കും പരിക്ക് മാറി പരിശീലനത്തിന് എത്തിയെന്ന് ക്ളോപ്പ്
ലിവർപൂൾ ഡിഫൻഡർ ജോ ഗോമസിന് പരിശീലനത്തിനിടയിൽ പരിക്കേറ്റു എന്ന അഭ്യൂഹങ്ങളെ നിഷേധിക്കുകയും ,ഗോമസ് പൂർണ്ണ ആരോഗ്യവാൻ ആണെന്നും നിലവിൽ പരിക്ക് ഒന്നും ഇല്ല എന്നും ക്ലോപ്പ് പറഞ്ഞു.
കഴിഞ്ഞ സീസണിൽ ഭൂരിഭാഗവും നഷ്ടപ്പെട്ട താരമായ വാൻ ഡൈകും പരിക്കിനെ മറികടന്നു, പരിശീലനം നടത്തുന്നുണ്ട്. ഓസ്ട്രിയയിൽ ലിവർപൂളിനൊപ്പം പ്രീസീസൺ പരിശീലനത്തിന് ചേർന്നു. സീസൺ തുടങ്ങുമ്പോഴേക്ക് എല്ലാവരും മാച്ച് ഫിറ്റ്നെസ് വീണ്ടെടുക്കുക എന്നതാണ് ലക്ഷ്യം എന്നും ക്ലോപ്പ് ഇന്ന് പറഞ്ഞു

ليست هناك تعليقات
إرسال تعليق