Header Ads

  • Breaking News

    സബ് ജയിൽ തടവുകാർക്ക് മാസ്ക് വിതരണം ചെയ്തു

    കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി കണ്ണൂർ സബ് ജയിൽ തടവുകാർക്ക് മാസ്ക് വിതരണം ചെയ്തു.
    കൂൾവെൽ ജനറൽ ട്രേഡിങ്ങിൻ്റെയും
    കൂൾവെൽ ടെക്നിക്കൽ സർവ്വീസ് ആൻ്റ് ഫെസിലിറ്റി മാനേജ്മെൻ്റിയും നേതൃത്വത്തിലാണ് മാസ്കുകൾ വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സബ് ജയിൽ സൂപ്രണ്ട് ഐ വി ഒതേനന് മാസ്കുകൾ കൈമാറി വിതരന്നോദ്ഘാടനം നിർവഹിച്ചു. വെയ്ക്ക് പ്രസിഡണ്ട് വി പി ഷറഫുദ്ദീൻ അധ്യക്ഷനായി.

    കൂൾവെൽ ചെയർമാൻ സി സതീഷ്, ഡയറക്ടർ എം പി മുരളി എന്നിവരാന്ന് 1000 മാസ്കുകൾ നൽകിയത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. ടി സരള, അഡ്വ കെ കെ രത്നകുമാരി, യു പി ശോഭ, അംഗങ്ങളായ സി പി ഷിജു, കെ വി ബിജു, എൻ പി ശ്രീജിനി,
    സബ് ജയിൽ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ബൈജു, കൂൾവെൽ മാനേജിംഗ് ഡയറക്ടർ ടി ഹംസ, വൈസ് പ്രസിഡണ്ട്‌ കെ പി ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad