ഔദ്യോഗിക പ്രഖ്യാപനം എത്തി, ഖാബ്ര ഇനി കേരള ബ്ലാസ്റ്റേഴ്‌സ് താരം
ബെംഗളൂരു എഫ് സി വിട്ട മധ്യ നിര താരം ഹർമൻജോത് സിങ് ഖാബ്ര ഇനി കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും.താരത്തെ സ്വന്തമാക്കിയതായി ക്ലബ്ബ് തന്നെയാണ് ഔദ്യോഗികമായി സ്ഥിതീകരിച്ചിരിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സുമായി താരം രണ്ടു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്.
32 കാരനായ താരം അവസാന 4 വർഷമായി ബെംഗളൂരു എഫ് സിക്ക് ഒപ്പമായിരുന്നു കളിച്ചത്.ഐ എസ് എല്ലിൽ മാത്രം 102 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരമാണ് ഖാബ്ര. പഞ്ചാബുകാരനായ താരം ഡിഫൻസിലും മധ്യനിരയിലും എവിടെയും കളിക്കാൻ കഴിവുള്ള താരമാണ്. ബെംഗളൂരു എഫ് സി ക്ക് പുറമെ ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സി ക്കായും ഖാബ്ര ബൂട്ട് അണിഞ്ഞിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق