കാർഗിൽ വിജയ ദിനം ആചരിച്ച് ടീം കണ്ണൂർ സോൾജിയേഴ്സ്
കണ്ണൂർ:
കാർഗിൽ വിജയത്തിന്റെ 22 ആം വാർഷികം സമുചിതമായി ആചരിച്ച് ജില്ലാ സൈനിക കൂട്ടായ്മ ടീം കണ്ണൂർ സോൾജിയേഴ്സ്. കാർഗിൽ യുദ്ധത്തിൽ ജീവത്യാഗം ചെയ്ത ധീര ജവാൻമാരുടെ ഓർമ്മ പുതുക്കി കണ്ണൂർ സ്റ്റേഡിയം കോർണറിലുള്ള യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
വൈകിട്ട് കൂട്ടായ്മയിലെ അംഗങ്ങൾ ധീര ജവാൻമാരുടെ സ്മരണ പുതുക്കി കണ്ണൂർ ഗാന്ധി സർക്കിളിലും, വീടുകളിലും അനുസ്മരണ ദീപം തെളിക്കും.
കൂട്ടായ്മയുടെ വൈസ് പ്രസിഡന്റ് രജീഷ് തുമ്പോളി, അനീഷ് മoത്തിൽ, നിജീഷ്, മിലൻ, റിനീഷ്, നിഥിൻ തുടങ്ങിയവർ അനുസ്മരണ പരിപാടികൾക്ക് നേതൃത്വം നൽകി.
ليست هناك تعليقات
إرسال تعليق