Header Ads

  • Breaking News

    ഗ്രേസ് മാർക്ക് : എം.എൽ.എ-ക്ക് നിവേദനം നൽകി എം.എസ്.എഫ്

    ഗ്രേസ്മാർക്ക് നിർത്തലാക്കിയ സർക്കാർ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം കനക്കുകയാണ്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ച് തലശ്ശേരി എം.എൽ.എ ശ്രീ എ.എൻ ഷംസീറിന് എംഎസ്എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഇതു സംബന്ധിച്ചുള്ള നിവേദനം കമ്മിറ്റിക്കുവേണ്ടി എം.എസ്.എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി ഷഹബാസ് കായ്യത്ത് കൈമാറി. മണ്ഡലം ഭാരവാഹികളായ റസൽ പന്ന്യന്നൂർ, ഫർദീൻ സൈദാർപള്ളി, സഹൽ പിലാക്കൂൽ എന്നിവർ സംബന്ധിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad