ഗോവിന്ദച്ചാമിയെ ന്യായീകരിച്ച് അത്ഭുത ഉസ്താദ്, ഇവനെയൊക്കെ കാലേ വാരി അടിക്കണം’: വൈറൽ മതപ്രഭാഷകനെതിരെ ജസ്‌ല
തിരുവനന്തപുരം:
കടുത്ത സ്ത്രീ വിരുദ്ധ പ്രഭാഷണവുമായി രംഗത്ത് വന്ന മതപുരോഹിതനെതിരെ ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. കേരളത്തെ ഞെട്ടിച്ച സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ച വയനാട് സ്വദേശിയായ സ്വാലിഹ് ബത്തേരി എന്ന മതപ്രഭാഷകനെ രൂക്ഷമായി വിമർശിക്കുകയാണ് ജസ്‌ല. ‘ഗോവിന്ദച്ചാമിയെ ന്യായീകരിച്ച് അത്ഭുത ഉസ്താദ്, ഇവനെയൊക്കെ കാലേ വാരി അടിക്കണം’ എന്നാണു ജസ്‌ല തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.
‘എത്രത്തോളം ടോക്സിക്ക് ആണ് ഇയാളുടെ വാക്കുകൾ. ഒരു പുരുഷൻ ഒൻപത് മണിക്ക് ശേഷം പുറത്തിറങ്ങി കഴിഞ്ഞാൽ ഇവിടെ ആർക്കും യാതൊരു പരാതിയുമില്ല. അത് സ്ത്രീയാണെങ്കിൽ അവരെ വേശ്യയാക്കുന്നു. സൗമ്യയെ കുറ്റക്കാരി ആക്കിയും ഗോവിന്ദച്ചാമിയെ ന്യായീകരിച്ചുമാണ് ഈ ഉസ്താദ് പ്രസംഗം നടത്തിയിരിക്കുന്നത്. പൊട്ടക്കിണറ്റിലെ തവളയെ പോലെയാണ് ഇവരുടെയൊക്കെ ചിന്താഗതി. മതം നിങ്ങൾക്ക് വിശ്വസിക്കാം, അത് നിങ്ങൾ വിശ്വസിച്ചോളൂ. പക്ഷെ കുറച്ച് കോമൺസെൻസ് എന്ന് പറയുന്ന സാധനം കൂടെ ഉപയോഗിക്കൂ. സ്വാലിഹ് ബത്തേരിയെ പോലെ വിഷമുള്ള കാര്യങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്ന, പ്രാസംഗികരെ ആദ്യം അടിച്ചു മൂലയ്ക്കിടണം. സമൂഹത്തിലെ വലിയൊരു വിപത്താണിതൊക്കെ’, ജസ്‌ല മാടശ്ശേരി പറഞ്ഞു.

ليست هناك تعليقات
إرسال تعليق