വിദ്യാർത്ഥിയുടെ മരണം: കാർ ഡ്രൈവർക്കെതിരേ കേസ്
തലശ്ശേരി
വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർഥി താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്‌ലാഹ് ഫറാസ് (19) മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് തലശ്ശേരി പോലീസ് കേസെടുത്തു. അഫ്‌ലാഹ് സഞ്ചരിച്ച സ്കൂട്ടറും അപകടത്തിനിടയാക്കിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി ജൂബിലി റോഡിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം. തലശ്ശേരിയിൽ വന്ന് തിരിച്ചുപോകുമ്പോഴാണ് അഫ്‌ലാഹ് അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽ എൻജിനീയറിങ് വിദ്യാർഥിയായ അഫ്‌ലാഹ് എസ്.എസ്.എഫ്. ചമ്പാട് സെക്ടർ സെക്രട്ടറിയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ചമ്പാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറക്കി.
ليست هناك تعليقات
إرسال تعليق