Header Ads

  • Breaking News

    എ.എഫ്.സി കപ്പ് മത്സരങ്ങൾ ഓഗസ്റ്റിൽ


    എ.എഫ്.സി കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ബംഗളുരു എഫ് സി യുടെയും എ ടി കെ മോഹൻ ബഗാൻ എഫ് സി യുടെയും മത്സരങ്ങൾ മാൽദീവ്സിൽ തന്നെ അടുത്ത മാസം നടക്കും.നേരത്തെ കൊറോണ പാൻഡമിക് മൂലം മാറ്റിവെച്ച പ്ലേ ഓഫ് മത്സരം ഓഗസ്റ്റ് 15ന് നടത്താൻ തീരുമാനിച്ചു.

    ബെംഗളൂരു എഫ് സിയുടെ പ്ലേ ഓഫ് മത്സരം ആണ് ആദ്യം നടക്കേണ്ടത്. ഓഗസ്റ്റ് 15ന് മാൽദീവ്സ് ക്ലബായ ഈഗിൾസിന് എതിരെ ആകും ബെംഗളൂരുവിന്റെ മത്സരം.പ്ലേ ഓഫ് മത്സരം ബംഗളുരു എഫ് സി ജയിച്ചാൽ ഗ്രൂപ്പ്‌ ഡി യിൽ എ.ടി. കെ മോഹൻ ബെഗാൻ,മാലദ്വീപിൽ നിന്നുള്ള അൽ മസിയ, ബംഗ്ലാദേശിൽ നിന്നുള്ള ബസുന്ധര കിംഗ്സ് എന്നിവരോടൊപ്പം ചേരും.ഗ്രൂപ്പ് മത്സരങ്ങൾ ഓഗസ്റ്റ് 18, 21, 24 കളിലായാണ് നടക്കുക.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad