Header Ads

  • Breaking News

    കേരള തീരത്ത് ആദ്യമായി നീലത്തിമിംഗലത്തിന്‍റെ സാന്നിധ്യം; ശബ്ദം ഹൈഡ്രോഫോണിൽ പതിഞ്ഞു



    തിരുവനന്തപുരം: 

    കേരള തീരത്ത് ആദ്യമായി നീലത്തിമിംഗലത്തിന്‍റെ സാന്നിധ്യം ഗവേഷകർ തിരിച്ചറിഞ്ഞു. വിഴിഞ്ഞം ഭാഗത്തെ ആഴക്കടലിൽ സ്ഥാപിച്ച ഹൈഡ്രോ ഫോണിലാണ് നീല തിമിംഗലത്തിന്‍റെ ശബ്ദം ആദ്യമായി രേഖപ്പെടുത്തിയത്. കേരള തീരത്ത് നീലത്തിമിംഗല സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഇവയുടെ പഠനത്തിനായി കൂടുതൽ ഗവേഷണ- നിരീക്ഷണങ്ങൾ നടത്താൻ ഒരുങ്ങുകയാണ് ഗവേഷകർ.

    കൂട്ടംകൂടൽ, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം, ഇണചേരൽ തുടങ്ങിയ കാര്യങ്ങൾക്ക് ആശയവിനിമയത്തിനായാണ് നീലത്തിമിംഗലം ശബ്ദം പുറപ്പെടുവിക്കുക. അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ ഡോ. ദിപാനി സുറ്റാറിയ, കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ ബിജുകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് മാസങ്ങളായി തുടർന്ന ഗവേഷണ പദ്ധതിയിൽ വിജയം കണ്ടത്.

    സമുദ്ര ജീവശാസ്ത്രജ്ഞനും തലസ്ഥാന തീരദേശവാസിയുമായ കുമാർ സഹായരാജുവിന്‍റെ പിന്തുണയുമുണ്ടായി. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മാർച്ചിൽ ആണ് ഹൈഡ്രോ ഫോൺ സ്ഥാപിച്ചത്. ജൂണിൽ ഉപകരണം തിരികെ എടുത്തു വിശകലനം ചെയ്തു. കേരള തീരത്ത് ബ്രൈഡ് തിമിംഗലം, കില്ലർ തിമിംഗലം എന്നിവയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad