ഫൈനലിൽ ഏറ്റ തോൽവിക്ക് പകരം ഇംഗ്ലീഷ് താരത്തിൻ്റെ ചുവർചിത്രം നശിപ്പിച്ച് ആരാധകർ
യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് ഏറ്റ തോൽവിക്ക് പുറകെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡിന്റെ മാഞ്ചസ്റ്ററിലെ ഒരു ചുവർചിത്രം വൈരാഗ്യം മൂലം നശിപ്പിച്ച് ഇംഗ്ലീഷ് ആരാധകർ.119ആം മിനിറ്റിൽ സബ് ആയി ഇറങ്ങിയ മാർക്കസ് പെനാൽറ്റി ഷൂട്ടൗട്ടിൽ തന്റെ കിക്ക് പാഴാക്കിയത് ആണ് ആരാധകരെ ചൊടിപ്പിച്ചത്. തുടർന്നാണ് താരത്തിനെതിരെ ഉള്ള പ്രതിഷേധം രൂക്ഷമായത്. ഇതുകൂടാതെ സമൂഹമാധ്യമങ്ങളിലും വംശീയ അധിക്ഷേപത്തിന് താരം ഇരയായി കൊണ്ടിരിക്കുകയാണ്. മുമ്പ് യുണൈറ്റഡ് യൂറോപ്പ് ലീഗ് ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റപ്പോഴും റാഷ്ഫോർഡ് ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോയിരുന്നത്.

ليست هناك تعليقات
إرسال تعليق