പറവൂരിൽ ചുഴലിക്കാറ്റിൽ അമ്പതോളം വീടുകൾ തകർന്നു
ഇന്നലെ രാത്രി മുതൽ പെയ്ത ശക്തമായ മഴയിലും ചുഴലിക്കാറ്റിലും എറണാകുളം പറവൂർ കോട്ടുവള്ളി പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. ഈ പ്രദേശത്ത് മരം വീണ് അമ്പതോളം വീടുകൾ തകർന്നു. ആർക്കും ആളപായമുണ്ടായിട്ടില്ല. റോഡിലേക്ക് മരം വീണ് ഗതാഗതം പലയിടത്തും തടസപ്പെട്ടു. ജില്ലയിലെ ആലങ്ങാട്, കരുമാലൂർ പഞ്ചായത്തുകളിലും വ്യാപക നാശനഷ്ടമുണ്ടായി. കോട്ടയം രാമപുരം മേതിരിയിലും കനത്ത കാറ്റിൽ നാശനഷ്ടമുണ്ടായി.
ليست هناك تعليقات
إرسال تعليق