വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ പശ്ചാത്തലത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
ليست هناك تعليقات
إرسال تعليق