Header Ads

  • Breaking News

    ഒളിമ്പിക്സ് ഹോക്കിയില്‍ സ്പെയിനിനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യ

     


    ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയില്‍ സ്പെയിനിനെതിരെ പൂള്‍ എ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ വിജയം നേടി ഇന്ത്യ. ഇന്ത്യയ്ക്കായി സിമ്രന്‍ജിത്ത് സിങ് രണ്ടും രുപീന്ദര്‍ പാല്‍ സിങ് ഒരു ഗോളും കണ്ടെത്തി. രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് വഴങ്ങിയ ഭാരിച്ച തോല്‍വിയുടെ ക്ഷീണമകറ്റാന്‍ ഇന്നത്തെ മത്സരഫലത്തിന് ഒരല്‍പ്പം സാധിച്ചു. മറുഭാഗത്ത് ന്യൂസിലാന്‍ഡിനോട് തോറ്റും ഓസ്‌ട്രേലിയയോട് സമനില പിടിച്ചുമാണ് സ്‌പെയിന്‍ ഇന്ത്യയ്‌ക്കെതിരെ കളത്തിലിറങ്ങിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad