Header Ads

  • Breaking News

    പരിയാരത്ത് 58 കാരിയെ പീഡിപ്പിച്ച പാചകക്കാരനെതിരെ കേസെടുത്തു

    പരിയാരം:
    പരിയാരത്ത് 58 വയസ്സുകാരിയെ പീഡിപ്പിച്ച 51 വയസ്സുകാരനെതിരെ കേസെടുത്തു. പരിയാരം ശ്രീസ്ഥ സ്വദേശി സുര(51) യ്‌ക്കെതിരെയാണ് കേസ്. പരിയാരത്തെ സ്വകാര്യ വനിതാ ഹോസ്റ്റലിലെ പാചകക്കാരനായ ഇയാള്‍ രണ്ടുമാസം മുമ്പാണ് 58 കാരിയും ഹോസ്റ്റല്‍ ജീവനക്കാരിയുമായി സ്ത്രീയെ പീഡനത്തിനിരയാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പീഡന വിവരം പുറത്ത് അറിയുമെന്ന ഭയത്തില്‍ സ്ത്രീ ഇക്കാര്യം ആരെയും അറിയിച്ചിരുന്നില്ല. തുടര്‍ന്ന് വീണ്ടും ഇയാള്‍ ഇതേ ആവശ്യവുമായി സ്ത്രീയെ സമീപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭീഷണി കൂടിവന്നപ്പോഴാണ് സ്ത്രീ പരാതിയുമായി പരിയാരം പോലീസിനെ സമീപിക്കുന്നത്. പരിയാരം സി ഐ യുടെ നേതൃത്വത്തില്‍ സംഭവത്തില്‍ കേസെടുത്ത് പ്രതിയെ പിടികൂടി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad