സംസ്ഥാനത്ത് 30 വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ്
തൃശ്ശൂർ മെഡിക്കൽ കോളേജിൽ 30 മെഡിക്കൽ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ 2019 ബാച്ച് വിദ്യാർത്ഥികളുടെ ക്ലാസ് നിർത്തിവെച്ചിരിക്കുകയാണ്. 75ഓളം വിദ്യാർത്ഥികൾ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇത്രയധികം മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഒന്നിച്ച് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇത് ആദ്യത്തെ സംഭവമാണ്. സമ്പർക്ക വ്യാപനത്തിന് കാരണം വ്യക്തമല്ല.
ليست هناك تعليقات
إرسال تعليق