Header Ads

  • Breaking News

    ഹയര്‍ സെക്കന്‍ഡറി തുല്യാതാ പരീക്ഷ 21 മുതല്‍ 26വരെ; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു


    തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ തുല്യതാപരീക്ഷകളുടെ പുതിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. കൊവിഡ് വ്യാപന സാഹചര്യത്തില്‍ മാറ്റിവെച്ച പരീക്ഷകളുടെ പുതിയ ടൈംടേബിളാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    ജൂലൈ 21 മുതല്‍ 26 വരെയാണ് പരീക്ഷ. ഒന്നാം വര്‍ഷ പരീക്ഷ: 21ന് ഇംഗ്ലീഷ്, 22ന് മലയാളം/ഹിന്ദി/കന്നട, 23ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 24ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, 25ന് പൊളിറ്റിക്കല്‍ സയന്‍സ്, 26ന് എക്കണോമിക്സ്.രണ്ടാം വര്‍ഷ പരീക്ഷ: 21ന് മലയാളം/ഹിന്ദി/കന്നട, 22ന് ഇംഗ്ലീഷ്, 23ന് ബിസിനസ്സ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, 24ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 25ന് എക്കണോമിക്സ്, 26ന് പൊളിറ്റിക്കല്‍ സയന്‍സ്. രാവിലെ 10 മുതല്‍ 12.45 വരെയാണ് പരീക്ഷ.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad