മൗറീസിയോ സാരി ഇനി ലാസിയോ പരിശീലകൻ
മുൻ യുവന്റസ് പരിശീലകൻ മൗറീസിയോ സാരിയെ പുതിയ പരിശീലകനായി നിയമിച്ച് ഇറ്റാലിയൻ ക്ലബായ ലാസിയോ. 2023 വരെ നീളുന്ന കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചത്.
ലാസിയോ പരിശീലകനായിരുന്ന ഇൻസാഗി ഇന്റർ മിലാനിലേക്ക് ചേക്കേറിയതോടെയാണ് പുതിയ പരിശീലകനായി സാരിക്ക് നറുക്ക് വീണത്.സാരി ഒരു സീസൺ മുമ്പ് യുവന്റസിനെ പരിശീലിപ്പിച്ചിരുന്നു. യുവന്റസിന് അന്ന് ലീഗ് കിരീടം നേടിക്കൊടുക്കാൻ ആയെങ്കിലും സാരിയെ യുവന്റസ് ആ സീസൺ അവസാനം പരിശീലക സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.ഇറ്റലിയിൽ യുവന്റസിനെ കൂടാതെ നാപോളിയെയും സാരി പരിശീലിപ്പിച്ചിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق